
ആലുവ: ആലുവ നഗരസഭാ കാര്യാലയത്തിൽ സ്ഥാപിക്കുന്നതിന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഫ്രെയിം ചെയ്ത ഫോട്ടോ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ നഗരസഭാ ചെയർമാൻ എം.ഒ. ജോണിന് കൈമാറി. ബി.ജെ.പി ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ, വൈസ് പ്രസിഡന്റ് കെ.ആർ. റെജി, ഐ.ടി സോഷ്യൽ മീഡിയ ജില്ലാ കൺവീനർ സേതുരാജ് ദേശം, മുനിസിപ്പൽ കൗൺസിലർമാരായ എൻ. ശ്രീകാന്ത്, ഇന്ദിര ടീച്ചർ എന്നിവർ പങ്കെടുത്തു.