sooraj-palakaran

കൊച്ചി: യുവതിയെ അപമാനിച്ചെന്ന കേസിൽ പ്രമുഖ യൂട്യൂബർ സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരം ഹർജിക്കാരനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വിധിപറഞ്ഞത്. പട്ടികവർഗ വിഭാഗത്തിൽപെട്ട യുവതിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഇന്റർവ്യൂ സൂരജ് പാലാക്കാരൻ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരുന്നു. ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറിനെതിരെ പരാതി നൽകിയ യുവതിയെ അപമാനിച്ചെന്ന പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് കേസെടുത്തത്.