upspaipra

മൂവാറ്റുപുഴ: പായിപ്ര സർവ്വീസ് സഹകരണ ബാങ്കിന്റെ സഹായത്തോടെ പായിപ്ര ഗവ യു.പി സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി ഡയറികൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ .എസ്. റഷീദ് വിതരണോദ്ഘാടനം നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂളിലെ മുന്നൂറോളം കുട്ടികൾക്കാണ് ഡയറി നൽകിയത്. പഞ്ചായത്തംഗം നൗഷാദ് എം .എ പദ്ധതി വിശദീകരണം നടത്തി. കൊവിഡ് കാലത്ത് പലിശ രഹിത വ്യവസ്ഥയിൽ മൊബൈൽ ഫോൺ വിതരണം, ഹരിതം സഹകരണം പദ്ധതിയിലൂടെ കുടംപുളി വിതരണം എന്നിവയും ബാങ്കിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നിരുന്നു. ഡയറക്ടർ ബോർഡ് മെമ്പർമാരായ മൈതീർ പയ്യക്കുടി, ജെബി ഷാനവാസ്, അദ്ധ്യാപകരായ കെ. എം .നൗഫൽ, അജിത രാജ്, സെലീന എ എന്നിവർ സംസാരിച്ചു.