കൊച്ചി: ചിദഗ്‌നി 2022 ചിത്രപ്രദർശനത്തിന് ഡർബാർ ഹാളിൽ തിരി തെളിഞ്ഞു. കൊവിഡ് കാലത്ത് ഓൺലൈൻ പഠനത്തോടൊപ്പം സർഗപരമായ കഴിവുകൾ ഉപയോഗിച്ച് 100ൽ അധികം കുട്ടികൾ ചെയ്ത 150 ഓളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
പൂവും പൂമ്പാറ്റയും പുഴയും ആനയും മയിലും തുടങ്ങിയ കുട്ടികളുടെ അന്വേഷണം ചിത്രങ്ങളിൽ ഇതൾ വിരിയുന്നു.
ജൂലായ് 26 മുതൽ 30 വരെ യുള്ള പ്രദർശനം കൊച്ചി എം.എൽ.എ. കെ.ജെ മാക്‌സി ഉദ്ഘാടനം ചെയ്തു.
വിശിഷ്ടാതിഥി കാർട്ടൂണിസ്റ്റ് സജീവ് ബാലകൃഷ്ണൻ കുട്ടികളുടെ കാരിക്കേച്ചർ വരച്ചത് കുട്ടികളിലും മുതിർന്നവരിലും ചിരി പടർത്തി.
ചിത്രകാരന്മാരായ ബിനുരാജ് കലാപീഠം, ആർ.കെ. ചന്ദ്രബാബു, സ്‌കൂൾ സെക്രട്ടറി മധുസൂദനൻ എസ്. ഗുപ്ത, പ്രിൻസിപ്പാൾ ഡോ. എം. അനിൽകുമാർ എന്നിവർ സംസാരിച്ചു. അദ്ധ്യാപിക ഐശ്വര്യ സ്വാഗതവും കലാദ്ധ്യാപകൻ സുജിത് സുരേന്ദ്രൻ നന്ദിയും പറഞ്ഞു. കലാ അദ്ധ്യാപികമാരായ ദീപ ശ്രീനിവാസൻ, സ്റ്റെഫി. എ.എസ്. എന്നിവർ പ്രദർശനത്തിന് നേതൃത്വം നൽകുന്നു. സന്ദർശന സമയം 11 മണിമുതൽ 7 വരെ.