പറവൂർ: വാവക്കാട് - കൊട്ടുവള്ളിക്കാട്, ചെട്ടിക്കാട് - കുഞ്ഞിത്തൈ പാലങ്ങളുടെ അപ്രോച്ച് റോഡിനായി ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ വടക്കേക്കര പഞ്ചായത്തിന് കൈമാറി. ആലുവ സ്പെഷ്യൽ തഹസിൽദാർ കമൽതാറിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ രേഖകൾ ഏറ്റുവാങ്ങി. 24.36 സെന്റ് സ്ഥലമാണ് അപ്രോച്ച് റോഡിനായി ഏറ്റെടുത്തത്. നഷ്ടപരിഹാരമായ 1. 28 കോടി രൂപ ജില്ലകളക്ടർ വഴി ഭൂഉടമകൾക്ക് പഞ്ചായത്ത് കൈമാറിയിരുന്നു. വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, മിനി വർഗീസ് മാണിയാറ, ലൈജു ജോസഫ്, ബീന രത്നൻ തുടങ്ങിയവർ പങ്കെടുത്തു.