തോപ്പുംപടി: കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾമൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികൾ മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഫോർട്ടുകൊച്ചി കമാലക്കടവിൽ പ്രതിഷേധനിര തീർത്തു. സി.പി. എം ജില്ല സെക്രട്ടറി സി. എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ടി.കെ. ഭാസുരദേവി അദ്ധ്യക്ഷയായി. ജില്ലാ സെക്രട്ടറി ആന്റണി ഷീലൻ, കെ.എം. റിയാദ്, കെ.സി. രാജീവ്, കെ. ജെ. ആന്റണി, അഡ്വ. യേശുദാസ് പറപ്പള്ളി, ഇ. വി. സുധീഷ്, പി. സി. റോളണ്ട് എന്നിവർ സംസാരിച്ചു.