മൂവാറ്റുപുഴ:മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിൽ കർക്കിടക വാവിനോടനുബന്ധിച്ച് ബലിതർപ്പണത്തിന് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. 28ന് വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും. പുലർച്ചെ 4മുതൽ ക്ഷേത്രം മേൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ബലി തർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 250 പേർക്ക് സാമൂഹിക അകലം പാലിച്ച് ബലിതർപ്പണം നടത്തുവാനുള്ള സൗകര്യമാണുള്ളത്. തിരക്ക് നിയന്ത്രിക്കുന്നതിനായി ബാരിക്കേഡുകൾ കെട്ടിയിട്ടുണ്ട്. ക്ഷേത്രത്തിൽ എത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും തിരക്ക് കൂടാതെ പിതൃകർമ്മങ്ങൾ ചെയ്യുന്നതിനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് വി.കെ.നാരായണൻ, സെക്രട്ടറി അഡ്വ.എ.കെ.അനിൽകുമാർ എന്നിവർ അറിയിച്ചു.