മട്ടാഞ്ചേരി: ജില്ലാ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ജൂനിയർ, സബ് ജൂനിയർ തലത്തിലാണ് മത്സരം. തിരുവാങ്കുളം സർക്കാർ സ്കൂൾ മൈതാനിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽനിന്ന് ജില്ലാതല ടീമിനെ തിരഞ്ഞെടുക്കുമെന്ന് സെക്രട്ടറി ടി.ആർ. കിഷോർകുമാർ അറിയിച്ചു. 2007 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക് സബ് ജൂനിയർ, 2003 ജനുവരി ഒന്നിന് ശേഷം ജനിച്ചവർക്ക് ജൂനിയർതലത്തിലും മത്സരിക്കാമെന്ന് സംഘാടകർ അറിയിച്ചു. ഫോൺ: 9567976729.