കിഴക്കമ്പലം: ചക്കയിടാൻ കയറിയ യുവാവ് ദേഹാസ്വസ്ഥ്യമുണ്ടായതിനെത്തുടർന്ന് പ്ളാവിൽ കുടുങ്ങി.തുടർന്ന് പട്ടിമറ്റം ഫയർഫോഴ്സെത്തി യുവാവിനെ രക്ഷപ്പെടുത്തി. കെ.എസ്.ആർ.ടി.സി പാല ഡിപ്പോയിലെ ജീവനക്കാരനായ കുമ്മനോട് കൊല്ലംകുടിയിൽ നിജേഷാ(38)ണ് മുപ്പതടിയോളം പൊക്കമുള്ള പ്ളാവിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. ഒറ്റത്തടിയായി നില്ക്കുന്ന പ്ളവിൽ കാര്യമായ ശിഖരങ്ങൾ ഉണ്ടായിരുന്നില്ല. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ലാൽജി, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ പി.കെ. ബിജു, ഡ്രൈവർ റെജുമോൻ, ഫയർ റെസ്ക്യൂ ഓഫീസർമാരായ ഷൈജു, ലെജുമോൻ, മിഥുൻ, രതീഷ് എന്നിവരാണ് രക്ഷാദൗത്യത്തിൽ പങ്കെടുത്തത്.
.