മൂവാറ്റുപുഴ: കർഷക ദിനത്തോടനുബന്ധിച്ചു മഞ്ഞള്ളൂർ കൃഷിഭവൻ പരിധിയിലെ മികച്ച കർഷകരെ ആദരിക്കുന്നതിനായി നെൽ കർഷകൻ , കേരകർഷകൻ,സമ്മിശ്ര കർഷകൻ , വനിതാ കർഷക, യുവ കർഷകൻ , ക്ഷീര കർഷകൻ , എസ്/സി,എസ്.ടി കർഷകൻ, വിദ്യാർത്ഥി കർഷകൻ /കർഷക, കർഷക തൊഴിലാളി, ഏറ്റവും നന്നായി കൃഷി ചെയ്തിട്ടുള്ള വിദ്യാലയം ഏറ്റവും നന്നായി കൃഷി ചെയ്തിട്ടുള്ള അഗനവാടി എന്നീ വിഭാഗങ്ങളി​ലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 3 ന് വൈകുന്നേരം 5 വരെ മഞ്ഞള്ളൂർ കൃഷി ഭവനിൽ അപേക്ഷ സ്വീകരിക്കും.