പറവൂർ: പറവൂർ നഗരസഭയും വ്യവസായവാണിജ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ഏകദിന സംരംഭകത്വ ശില്പശാല നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിലെ വിവിധ വാർഡുകളിലെ സംരംഭകരാക്കാൻ തത്പര്യമുള്ളവർക്കായിരുന്നു ശില്പശാലം. സജി നമ്പിയത്ത്, കെ.ജെ. ഷൈൻ, ഡി. രാജ്‌കുമാർ, വ്യവസായ വികസന ഓഫീസർ കെ.എസ് സുധീഷ് ബോസ്, പി. ജയകൃഷ്ണൻ, ഇ.ആർ. ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. ധനസഹായ സ്ഥാപനങ്ങളുടെ സേവനങ്ങളെയും സ്വയംതൊഴിൽ സംരംഭങ്ങളെയും കുറിച്ച് വി. അനിൽകുമാർ ക്ളാസെടുത്തു.