pic

കൊച്ചി: എ.ഐ.സി.സി അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്രസർക്കാർ വേട്ടയാടാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റിയുടെയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. യൂത്ത് കോൺഗ്രസ് ധർണ ഇ.ഡി ഓഫീസിന് മുമ്പിൽ വച്ച് പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി കോടിയാട്ട് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ഓഫീസിൽ നിന്ന് ജോസ് ജംഗ്ഷൻ വഴി തിരിച്ച് ഡി.സി.സി ഓഫീസിലേക്ക് നടത്തിയ കോൺഗ്രസ് ധർണ്ണ ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.