
കൊച്ചി: കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 20-ാമത് ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിന് 29ന് തുടക്കമാകും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന എട്ട് ഓവർ ടൂർണമെന്റിൽ 40 ടീമുകൾ മാറ്റുരയ്ക്കും. മൂന്ന് ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. 29ന് രാവിലെ 9.30 ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു ഉദ്ഘാടനം ചെയ്യും. 31വൈകിട്ട് ഫൈനൽ മത്സരവും തുടർന്ന് സമാപന ചടങ്ങും നടക്കും. സമാപന ചടങ്ങ് ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സച്ചിൻ ബേബി സമ്മാനദാനം നിർവഹിക്കും.