പള്ളുരുത്തി: മുൻ എം.പിയും കോൺഗ്രസ് നേതാവുമായിരുന്ന ജോർജ് ഈഡന്റെ 19-മത് അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. ഇടക്കൊച്ചി രാജീവ്ഗാന്ധി ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. സെന്റ്മേരീസ് പള്ളി സഹവികാരിയും ജീവകാരുണ്യ പ്രവർത്തകനുമായ ജോസ് ബോനുവിനെ ചടങ്ങിൽ ആദരിച്ചു. കെ.ജെ. ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ബേസിൽ മൈലന്തറ, തമ്പി സുബ്രഹ്മണ്യം, എൻ.ആർ. ശ്രീകുമാർ, കെ.ജെ. റോബർട്ട്, അഭിലാഷ് തോപ്പിൽ, ജീജ ടെൻസൺ, ജോൺ റിബല്ലോ, ഇ.എ. അമീൻ, എം.എ. ജോസി, സജന യേശുദാസ് എന്നിവർ പ്രസംഗിച്ചു.