കൊച്ചി: കേരള ഹോം സ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഏകദിന ജി.എസ്.ടി വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ജി.എസ്.ടി ജോയിൻ കമ്മിഷണർ വിജയ്‌മോഹൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ടൂറിസം ഉപദേശക സമിതി അംഗം എം.പി. ശിവദത്തൻ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഐ.സി.ഐ ബ്രാഞ്ച് മാനേജർ അരുൺ നായർ, എ.ഗോപീഷ്, സന്തോഷ് ടോം, പി.എസ്. ജ്യോതിഷ് കുമാർ, വർഗീസ് പാറയിൽ, ഡോ.മുരളി മേനോൻ തുടങ്ങിയവർ സംസാരിച്ചു.