kseb

കൊച്ചി: അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവിൽ പ്രതിഷേധിച്ച് ഹോസ്റ്റൽ ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയം കെ.എസ് ഇ.ബി ഓഫീസിലേക്ക് മാർച്ച് നടന്നു. പ്രതിഷേധത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം എറണാകുളത്ത് അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ കോഴിക്കോട് നിർവഹിച്ചു. പാലാരിവട്ടം മുതൽ കലൂർ സ്റ്റേഡിയം വരെ നടന്ന പ്രകടനത്തിൽ ഹോസ്റ്റൽ നടത്തിപ്പുകാരും ജീവനക്കാരും പങ്കെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി നവാസ് വയൽക്കര, ട്രഷറർ ഷാലി തോമസ് കോട്ടയം, വൈസ് പ്രസിഡന്റ് സജി ജോർജ് കണ്ണൂ‌ർ, സുലൈമാൻ തൃക്കാക്കര തുടങ്ങിയവർ സംസാരിച്ചു