vayomitra
നഗരസഭ കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുടെയും ആഭിമുഖ്യത്തിൽ സാമൂഹ്യനീതി വകുപ്പിന്റേയും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ സെൻറർ ഫോർ ന്യൂറോ സയൻസിലെ ബോധി പദ്ധതിയുടെ സഹകരണത്തോടെ മൂവാറ്റുപുഴ ഐ .എം .ഐ ഹാളിൽ സംഘടിപ്പിച്ചഡിമെൻഷ്യ സ്ക്രീനിംഗ്- മറവി രോഗ ക്ലിനിക്നഗരസഭ ചെയർമാൻ പി .പി .എൽദോസ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: നഗരസഭ കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതിയുടെയും ആഭിമുഖ്യത്തിൽ സാമൂഹ്യനീതി വകുപ്പിന്റേയും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സെൻറർ ഫോർ ന്യൂറോ സയൻസിലെ ബോധി പദ്ധതിയുടെ സഹകരണത്തോടെ മൂവാറ്റുപുഴ ഐ .എം .ഐ ഹാളിൽ ഡിമെൻഷ്യ സ്ക്രീനിംഗ്- മറവി രോഗ ക്ലിനിക് സംഘടിപ്പിച്ചു. മേധാക്ഷയം അല്ലെങ്കിൽ ഡിമെൻഷ്യ മുൻകൂട്ടി കണ്ടുപിടിക്കുന്നതിനുള്ള സൗജന്യ സ്ക്രീനിംഗ് ടെസ്റ്റ് മന:ശാസ്ത്ര വിദഗ്ദ്ധരുടെയും പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റേയും സഹായത്താൽ ക്യാമ്പിൽ പങ്കെടുത്ത നൂറോളം ആളുകൾക്ക് ലഭ്യമായി. നഗരസഭ ചെയർമാൻ പി .പി .എൽദോസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സെബി കെ. സണ്ണി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ അമൽ ബാബു,ബിന്ദു ജയൻ, ബോധി പ്രോജക്ട് മാനേജർ പ്രസാദ് എം .ഗോപാൽ, കമ്മ്യൂണിറ്റി മൊബിലൈസർ അജു അലോഷ്യസ്, മെഡിക്കൽ ഓഫീസർ ഡോ. റൈസ ജോർജ്, പ്രോജക്ട് കോഡിനേറ്റർ നിഖിൽ വി എന്നിവർ സംസാരിച്ചു.