കാലടി: അങ്കമാലി ഏരിയാ കേരള കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കാലടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി. കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം ജീമോൻ കുര്യൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കർഷക സംഘം അങ്കമാലി ഏരിയാ പ്രസിഡന്റ് സി.എൻ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് സെക്രട്ടറി കെ.ജെ. ബോബൻ, കർഷക സംഘം അങ്കമാലി ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. അശോകൻ, എം.ജി. ഗോപിനാഥ്, എക്സിക്യൂട്ടീവ് അംഗം പി.എസ്. നാരായണൻ, സംഘാടക സമിതി കൺവീനർ കെ.കെ.വത്സൻ, റ്റി, സി. ബാനർജി എന്നിവർ പങ്കെടുത്തു.