തൃക്കാക്കര: സാമൂഹ്യനീതിവകുപ്പിന്റെ ചിൽഡ്രൻസ് ഹോമിൽനിന്ന് മധുര സ്വദേശികളായ രണ്ടുകുട്ടികൾ കടന്നുകളഞ്ഞു. പതിനാറും പതിനേഴും വയസുകാരാണ്. ചെന്നൈ - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ഇവരെ റെയിൽവേ പൊലീസ് പിടികൂടി നോർത്ത് പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിന് കൈമാറിയ കുട്ടികളെ ചിൽഡ്രൻസ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കാൻ ഉച്ചക്ക് ഒന്നരയോടെ കൊണ്ടുവന്നു. ഇവരെ കൈമാറുന്നതിനിടെ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളയുകയായിരുന്നു. തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.