കൊച്ചി: എറണാകുളം ജില്ലാ കളക്ടറായി നിയമിതയായ ഡോ. രേണുരാജ് ഇന്ന് വൈകിട്ട് മൂന്നിന് കളക്ടറേറ്റിലെത്തി ചുമതലയേൽക്കും. ആലപ്പുഴ കളക്ടറായിരുന്ന രേണുരാജിനെ കഴിഞ്ഞദിവസമാണ് എറണാകുളത്തേക്ക് മാറ്റിയത്.

ജില്ലയുടെ ചുമതലയുണ്ടായിരുന്ന ജാഫർ മാലികിനെ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഡയറക്ടറായാണ് മാറ്റി നിയമിച്ചത്. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അധിക ചുമതലയും അദ്ദേഹത്തിനുണ്ട്.