കൊച്ചി: കലൂർ പാവക്കുളം മഹാദേവക്ഷേത്രത്തിൽ കർക്കിടക വാവ് ദിവസമായ നാളെ ധ്യാനാചാര്യൻ എടത്തല വിജയകുമാറിന്റെ കാർമ്മികത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ നടക്കും.

ക്ഷേത്രം ഓഡിറ്റോറിയത്തിൽ ഒരേസമയം 300 പേർക്ക് ബലിതർപ്പണത്തിന് സൗകര്യം ഉണ്ടാക്കും. രാവിലെ 6മുതൽ ബലിതർപ്പണം തുടങ്ങും.

പ്രായമായവർക്കും താഴെയിരിക്കാൻ ബുദ്ധിമുട്ടുള്ളവർക്കും പ്രത്യേകം സൗകര്യം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം സെക്രട്ടറി കെ.പി. മാധവൻ കുട്ടി അറിയിച്ചു.