തൃപ്പൂണിത്തുറ: പാൽ ഉത്പന്നങ്ങൾക്ക് ജി.എസ്.ടി. ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കേരള കർഷക സംഘം ചോറ്റാനിക്കര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചോറ്റാനിക്കര ക്ഷീര ഉത്പാദക സഹകരണ സംഘത്തിന് മുമ്പിൽ ധർണ നടത്തി. പ്രസിഡന്റും കർഷക സംഘം ഏരിയാ കമ്മിറ്റി അംഗവുമായ എം.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.ജി.രവിന്ദ്രൻ, സി.ജെ.ജോയി, കെ.ജി.കണ്ണൻ, ബിന്ദു ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. മഠത്തിൽ ചന്ദ്രൻ, ജോസ് നിരപ്പ്, ശശി മഞ്ചക്കാട്, സുനിൽകുമാർ എന്നിവർ ധർണയ്ക്ക് നേതൃത്വം നൽകി.