തൃപ്പൂണിത്തുറ: ഉദയംപേരൂർ സൃഷ്ടി കൾച്ചറൽ സൊസൈറ്റി വായനശാലയുടെ ആഭിമുഖ്യത്തിൽ മഹാകവി കുമാരനാശാന്റെ 'ചണ്ഡാലഭിക്ഷുകി' എന്ന ഖണ്ഡകാവ്യത്തെ അധികരിച്ച് ചർച്ച നടത്തും. കേരളീയ സമൂഹിക ജീവിതത്തിൽ വലിയ പരിവർത്തനങ്ങൾക്ക് സഹായിച്ച ചണ്ഡാലഭിക്ഷുകിയുടെ നൂറാം വാർഷികമാണ്. എഴുത്തുകാരൻ ബ്രഹ്മമംഗലം ദയാനന്ദൻ പുസ്തകാവതരണം നടത്തും. ജൂലായ് 31ന് വൈകിട്ട് 4ന് സൃഷ്ടി ഹാളിലാണ് പുസ്തകാവതരണം. വിവരങ്ങൾക്ക് കെ.പി. രവികുമാർ, ഫോൺ: 9446219960.