കൊച്ചി: എസ്.എൻ.ഡി.പി. യോഗം വെണ്ണല ശാഖാ ഭാരവാഹികളായി എ.എം.സുരേന്ദ്രൻ (പ്രസിഡന്റ്), കെ.ആർ.ബാലകൃഷ്ണൻ (വൈ.പ്രസിഡന്റ്), സി.ഷാനവാസ് (സെക്രട്ടറി), കെ.എ.വേണു (യൂണിയൻ കമ്മിറ്റി അംഗം) വിനീത സക്സേന, പി.ജി.സുരേഷ് ബാബു, ജിനീഷ് കെ.സുഗുണൻ, ടി.ആർ.പ്രതാപൻ, ടി.ആർ.ഷാജി, സുനൻ തൊടുവക്കര, സന്ദീപ് കെ.ഗോപി (കമ്മിറ്റി അംഗങ്ങൾ) എന്നി​വരെ തി​രഞ്ഞെടുത്തു. വാർഷിക പൊതുയോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. കൺ​വീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷനായി.