t

തൃപ്പൂണിത്തുറ:ഐ.സി.എൽ ഫിൻകോർപ്പ് തൃപ്പൂണിത്തുറ ബ്രാഞ്ച് നടത്തിയ പെയിന്റിംഗ് മത്സരത്തിൽ തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. ഐ.സി.എൽ. ഫിൻകോർപ്പ് തൃപ്പൂണിത്തുറ ബ്രാഞ്ച് മാനേജർ ഉണ്ണിക്കൃഷ്ണൻ സമ്മാനദാനം നിർവഹിച്ചു.ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ എം.ആർ. രാഖി പ്രിൻസ്, അദ്ധ്യാപകർ, അനദ്ധ്യാപകർ എന്നിവർ സന്നിഹിതരായി. കെ.എക്സ്. ഷാരോൺ, ആരുഷി അരുൺ (ഒന്നാം സ്ഥാനം), ബി. നന്ദിത, ഡോൺ വിൽസൺ, നേഹ മനോജ് (രണ്ടാം സ്ഥാനം), ബിയോൺ ബിനു (മൂന്നാം സ്ഥാനം) എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.