കളമശേരി: 'വൈജ്ഞാനിക സമൂഹവും സർവകലാശാലകളും' എന്ന വിഷയത്തിൽ കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ലോയിസ് ഓർഗനൈസേഷൻസ് കേരളയും ഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷനും ചേർന്ന് ശില്പശാല സംഘടിപ്പിച്ചു. കേരള സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.പി.പി.അജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് എസ്.സിനേഷ് അദ്ധ്യക്ഷനായി. കേരള സർവകലാശാല ഐ.ക്യു.എ.സി വിഭാഗം ഡയറക്ടർ ഡോ.ഗബ്രിയേൽ സൈമൺ തച്ചിൽ, കുസാറ്റ് പി.വി.സി ഡോ.പി.ജി.ശങ്കരൻ, കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, കുസാറ്റ് ടീച്ചേഴ്സ് അസോസിയൻ പ്രസിഡന്റ് ഡോ.കെ.അജിത, സെക്രട്ടറി ഡോ.ആൽഡ്രിൻ ആന്റണി എന്നിവർ സംസാരിച്ചു.