അങ്കമാലി: റസിഡന്റ്സ് അസോസിയേഷനുകളുടെ തുറവൂർ മേഖലാ (ട്രാക്ക്) സംയുക്ത സമ്മേളനം നടന്നു. എറണാകുളം ജില്ലാ റസിഡന്റ്സ് അസോസിയേഷൻ അപ്പക്സ് കമ്മിറ്റി താലൂക്ക് പ്രസിഡന്റ് അഡ്വ. ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ഇ.വി. തരിയൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എറണാകുളം ഡിസ്ട്രിക്റ്റ് റസിഡന്റ്സ് അസോസിയേഷൻ അപ്പക്സ് കമ്മിറ്റി സെക്രട്ടറി സാജു പോൾ, താലൂക്ക് സെക്രട്ടറി വിജയ പ്രകാശ്, ലെനിൻ ജോൺ, പി.ഐ.ഷിബു, വർഗീസ് കുന്നപ്പിള്ളി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ലെനിൻ ജോൺ ( പ്രസിഡന്റ്) ഇ.വി. തരിയൻ, ബെന്നി തോട്ടുങ്ങ (വൈസ്. പ്രസിഡന്റുമാർ) പി.ഐ.ഷിബു (സെക്രട്ടറി) പി.വി.ആന്റു, മേരി ഫ്രാൻസിസ് (ജോ.സെക്രട്ടറിമാർ) വർഗ്ഗീസ് കുന്നപ്പിള്ളി (ട്രഷറർ) ഫാദർ ഫെലിക്സ്, ടി.പി. ചാക്കോച്ചൻ തെക്കേക്കര , ജോബി തോമസ് (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.