bamboo

അങ്കമാലി: ബാംബു ബോർഡ് ഫാക്ടറി എംപ്പോയീസ് അസോസിയേഷൻ (സി.ഐ.ടി.യു ) യൂണിയന്റെ നേതൃത്വത്തിൽ ബാംബു ബോർഡ് ഫാക്ടറിക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സി.പി .എം ഏരിയാ സെക്രട്ടറിയും യൂണിയൻ പ്രസിഡന്റുമായ കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.ആർ. ബാബു അദ്ധ്യക്ഷത വഹിച്ചു. ഈറ്റ ക്ഷാമം പരിഹരിക്കുക, ബാംബു കോർപ്പറേഷനെ തകർച്ചയിൽ നിന്ന് രക്ഷിക്കുക, കാലാവധി കഴിഞ്ഞ ദീർഘകാല കരാർ പുതുക്കി നിശ്ചയിക്കുക, പി.എഫ്, ഇ.എസ്.ഐ കുടിശിക അടച്ച് തീർക്കുക, സ്ഥിരമായി എം.ഡിയെ നിയമിക്കുക, ശബളം കൃത്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. യൂണിയൻ സെക്രട്ടറി കെ.വി ജയൻ, ജോ. സെക്രട്ടറി സുരേഷ് പി നായർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം.വി. ജോയി, പി.വി. ബൈജു, കെ.കെ ശിവൻ എന്നിവർ പ്രസംഗിച്ചു.