
അങ്കമാലി: പ്രതിപക്ഷ നേതാക്കളെ അന്യായമായി കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് ആരോപിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മൂക്കന്നൂരിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. എ. ഐ. സി.സി അംഗം കെ. ടി. ബെന്നി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി. സെക്രട്ടറി കെ. പി. ബേബി, മുൻ മണ്ഡലം പ്രസിഡന്റ് ടി. എം. വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എം. ഒ. ജോർജ്ജ്, പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലാട്ടി, യു. ഡി. എഫ് മണ്ഡലം ചെയർമാൻ ജോസ് മാടശ്ശേരി, എം. പി. ഗീവർഗീസ്, പോൾ പി. ജോസഫ്, പി. എൽ. ഡേവീസ്, അഡ്വ. എം. പി. ജോൺസൺ, ലാലി ആന്റു, ഗ്രേസി റാഫേൽ, ജെസ്റ്റി ദേവസിക്കുട്ടി, ഗ്രേയ്‌സി ചാക്കോ, ജയ രാധാകൃഷ്ണൻ,വി. സി. പൗലോസ്, റോയ്‌സൺ വർഗീസ്, തോമസ് മൂഞ്ഞേലി, ബെന്നി കണ്ണംമ്പിള്ളി, കെ. പി. റാഫേൽ, ടി. ഒ. മത്തായി, എം. കെ. ജോഷി, നൈജോ ആന്റണി, ഷാജൻ വടക്കൻ എന്നിവർ പ്രസംഗിച്ചു.