കൊച്ചി: കാക്കനാട്ടെ എറണാകുളം ഗവ. പ്രസിൽ അത്യാധുനിക സാങ്കേതികവിദ്യകളോടെയുള്ള സി.ടി.പി യന്ത്രത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വ്യവസായ മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
72,86,500 രൂപ വകയിരുത്തിയാണ് റീ പ്രൊഡക്ഷൻ സെക്ഷനിൽ മെഷീൻ സ്ഥാപിക്കുന്നത്.ആധുനിക പ്രിന്റിംഗ് പ്രക്രിയകളിൽ ഉപയോഗിക്കുന്ന ഇമേജിംഗ് സാങ്കേതികവിദ്യയാണ് കമ്പ്യൂട്ടർ ടു പ്ലേറ്റ് (സി.ടി.പി).