invest

കൊച്ചി: തൃശൂർ ആസ്ഥാനമായ ഓഹരി ഇടപാട് സ്ഥാപനമായ ഷെയർവെൽത്ത് സെക്യൂരിറ്റീസും കോട്ടക് സെക്യൂരിറ്റീസും കൈകോർക്കുന്നു. ഷെയർവെൽത്തിലെ നിക്ഷേപകർക്കും ഇടപാടുകാർക്കും കോട്ടക്കിന്റെ സേവനങ്ങളും ഇതുവഴി ലഭിക്കും.

ഷെയർവെൽത്തിലെ നിക്ഷേപകർക്ക് കോട്ടക്കിന്റെ ട്രേഡിംഗ് ആപ്പ് ഉൾപ്പെടെ സേവനങ്ങൾ ലഭ്യമാകുമെന്ന് കോട്ടക് സെക്യൂരിറ്റീസ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ജയ്ദീപ് ഹൻസ്‌രാജ് പറഞ്ഞു.

നിക്ഷേപകർക്കും ഇടപാടുകാർക്കും സാങ്കേതികവിദ്യയുടെ പിൻബലത്തോടെ കൂടുതൽ അവസരങ്ങൾ ലഭ്യമാക്കാൻ ധാരണ സഹായിക്കുമെന്ന് ഷെയർവെൽത്ത് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ടി.ബി.രാമകൃഷ്ണൻ പറഞ്ഞു.