
കൊച്ചി: അഗ്രിക്കൾച്ചർ ഇൻഷ്വറൻസ് കമ്പനി മുഖേന നടപ്പിലാക്കുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷ്വറൻസ് പദ്ധതിയിലേക്ക് ജൂലായ് 31വരെ അപേക്ഷിക്കാം. ജില്ലയിൽ നെല്ല്, വാഴ, പൈനാപ്പിൾ, മഞ്ഞൾ, കൊക്കോ, ജാതി, പച്ചക്കറികളായ പടവലം, പാവൽ, പയർ, കുമ്പളം, മത്തൻ, വെള്ളരി, വെണ്ട, പച്ചമുളക് എന്നീ വിളകളാണ് പദ്ധതിയിൽ വരുന്നത്. വാഴയ്ക്ക് ചേന്ദമംഗലം, നായരമ്പലം, കുമ്പളങ്ങി, ആലങ്ങാട്, കിഴക്കമ്പലം, പെരുമ്പാവൂർ, മൂക്കന്നൂർ, പൂത്തൃക്ക, മഞ്ഞല്ലൂർ, വേങ്ങൂർ, നെല്ലിക്കുഴി, നേര്യമംഗലം, പാമ്പാക്കുട, മുളന്തുരുത്തി, എന്നീ പഞ്ചായത്ത്/മുനിസിപ്പാലിറ്റികളിൽ മാത്രമാണ് പരിരക്ഷ. ഓൺലൈനായും www.pmfby.gov.in ഡിജിറ്റൽ സേവാ കേന്ദ്രങ്ങൾ വഴിയും പദ്ധതിയിൽ ചേരാം. വിവരങ്ങൾക്ക് 1800 425 7064, 0471 2334493