കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്തിലെ കാളവയൽ അങ്കണവാടിയിലെ കുട്ടികൾക്ക് എൻ.സി.പി പുത്തൻകുരിശ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബാഗുകൾ വിതരണം ചെയ്തു. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ് വടവുകോട് ഫാർമേഴ്‌സ് സഹകരണബാങ്ക് പ്രസിഡന്റ് എം.എം. തങ്കച്ചൻ, എൻ.സി.പി ജില്ലാ ജനറൽസെക്രട്ടറി റെജി ഇല്ലിക്കപറമ്പിൽ, ബി.ജയകുമാർ, സാൽവി കെ. ജോൺ, എം.എം. പൗലോസ് തുടങ്ങിയവർ സംസാരിച്ചു.