vb

കൊച്ചി: സംരഭകരുടെ കൂട്ടായ്മയായ വിജയീ ഭവ അലുംമ്‌നി (വി.ബി.എ) തുടക്കമിട്ട ബിസിനസ് നെറ്റ് വർക്കിംഗ് പ്ലാറ്റ്‌ഫോമായ വി.ബി ടോക്‌സ് ബിസിനസിന്റെ ആദ്യസംഗമത്തിൽ അഞ്ചുകോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു. റിയൽ എസ്റ്റേറ്റ്, ബ്രാൻഡിംഗ്, ഗിഫ്റ്റിംഗ്, സ്റ്റീൽ, ഐടി, ജലശുദ്ധീകരണം, ഇന്റീരിയർ ഡിസൈനിംഗ്, ഇവന്റസ് മേഖലകളിലാണ് വാഗ്ദാനം ലഭിച്ചതെന്ന് വി.ബി.എ ഗ്രോത്ത് ആക്‌സിലറേഷൻ ടീം ലീഡർ പരീമോൻ എൻ.ബി. പറഞ്ഞു. ബ്രഹ്മ ലേണിംഗ് സൊലൂഷൻസ് സി.ഇ.ഒ രഞ്ജിത് പ്രഭാഷണം നടത്തി. വി.ബി.എ പ്രസിഡന്റ് ശ്രീദേവി കേശവൻ, സെക്രട്ടറി ബാബു ജോസ്, പരീമോൻ എൻ.ബി എന്നിവർ പ്രസംഗിച്ചു.