lic
പീപ്പിൾ ഫോർ എൽ .ഐ .സി ജനകീയ കൂട്ടായ്മ രൂപീകരണ കൺവെൻഷൻ കെ.എസ്.ജി.ഐ.ഇ.യുസംസ്ഥാന വൈസ് പ്രസിഡണ്ട് സി .ബി .വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: പീപ്പിൾ ഫോർ എൽ .ഐ .സി ജനകീയ കൂട്ടായ്മ രൂപീകരണ കൺവെൻഷൻ കെ.എസ്.ജി.ഐ.ഇ.യു സംസ്ഥാന വൈസ് പ്രസിഡന്റ് സി .ബി .വേണുഗോപാൽ ഉദ്‌ഘാടനം ചെയ്തു. കെ .ജി .അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഐക്യ ട്രേഡ് യൂണിയൻ സമിതിയുടെ നേതാക്കളായ കെ .എ .നവാസ് , എം .എ .സഹീർ ,ഇ .കെ .സുഭാഷ് , എം .വി .ഗീവർഗീസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി കെ .എ .നവാസ് (ചെയർമാൻ) സി .കെ .സോമൻ (കൺവീന‌ർ) എന്നിവരെ തി​രഞ്ഞെടുത്തു. തുടർന്ന് മുവാറ്റുപുഴ നിയോജകമണ്ഡലം തല സമിതിക്ക് രൂപം നൽകുകയും ചെയ്തു. എൻ.വി.പീറ്റർ സ്വാഗതവും പി .എ .ഐസക് നന്ദി​യും പറഞ്ഞു.