കോലഞ്ചേരി: വടയമ്പാടി ഗവ. എൽ.പി സ്‌കൂളിൽ വായന മാസാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് പ്രീ പ്രൈമറി അദ്ധ്യാപിക എൻ.ആർ. ശ്രീജ വരച്ച പ്രാചീന, ആധുനിക കവിത്രയങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി കവിമരം തയ്യാറാക്കി. കുട്ടികളുടെ കൈയ്യെഴുത്തു മാസികകളും മൂന്നാം ക്ലാസിലെ കെ.ആർ. ശ്രീരുദ്ര തയ്യാറാക്കിയ കവിതകളുടെ അനാച്ഛാദനവും റിട്ട. ഹെഡ് മാസ്റ്റർ സി. കെ. രാജൻ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് നിഷ രൂപേഷ്, ഹെഡ്മിസ്ട്രസ് ഷിജി കുര്യാക്കോസ്, ബിന്ദു സജീവ് തുടങ്ങിയവർ സംസാരിച്ചു.