തോപ്പുംപടി: സുബ്രതോ കപ്പ് അണ്ടർ 17 ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എറണാകുളം റീജിയനുവേണ്ടി മത്സരിച്ച കൊച്ചിൻ പോർട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയം ജേതാക്കളായി. പഞ്ചാബിലെ ജലന്ധറിൽ നടന്ന ഫൈനലിൽ ആഗ്ര റീജിയനെ അവർ പരാജയപ്പെടുത്തി.11 ഗോളുകൾ നേടിയ ആകിഷ് സിറിളിനെ സ്കൂളിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.അദ്ധ്യാപകനായ ശ്രീകുമാർ മേനോനാണ് പരിശീലകൻ.