മട്ടാഞ്ചേരി: ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ കാർഗിൽ യുദ്ധ വിജയ് ദിനാഘോഷം സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനത്തിൽ മേഖലാ പ്രസിഡന്റ് എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് പ്രസിഡന്റ് ടി.പി.പത്മനാഭൻ,ജനറൽ സെക്രട്ടറി പി.പി.മനോജ് ,സെക്രട്ടറി രാകേഷ് തമ്പാൻ,ട്രഷറർ ഭരത് കുമാർ, ബി.ജെ.പി സംസ്ഥാന സമിതി അംഗം എസ്.ആർ.ബിജു, മണ്ഡലം സെക്രട്ടറി ശിവകുമാർ കമ്മത്ത്,ഒ.ബി.സി മോർച്ച ജില്ലാ സെക്രട്ടറി ആർ.ശെൽവരാജ്, ജില്ലാ ഐ.ടി.സെൽ കൺവീനർ പ്രശാന്ത് ഷേണായ്, മുൻ കൗൺസിലർ ശ്യാമളാ പ്രഭു,ശ്രീകാന്ത് ഷേണായ്,വിമൽ കുമാർ, ഭവൽ സിംഗ് എന്നിവർ സംസാരിച്ചു.