കൊച്ചി: എസ്.എൻ.ഡി.പി യോഗം കലൂർ 3426-ാം നമ്പർ ശാഖ ചതയോപഹാരം ഗുരുദേവ ട്രസ്റ്റിന്റെ പഠനോപകരണ വിതരണം 30ന് രാവിലെ 9.30ന് കലൂർ ഗുരുദേവ ക്ഷേത്രത്തിൽ വച്ച് നടക്കും. എറണാകുളം സ്പെഷ്യലിസ്റ്റ് ആശുപത്രി ഡയറക്ടർ ഡോ. കെ.ആർ. രാജപ്പൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ സംസ്ഥാന ട്രഷറർ ഡോ. ആർ. ബോസ് മുഖ്യാതിഥി ആയിരിക്കും. കണയന്നൂർ യൂണിയൻ ശ്രീനാരായണ വൈദികയോഗം പ്രസിഡന്റ് വൈക്കം ശ്രീകുമാർ അനുഗ്രഹ പ്രഭാഷണം നടത്തും. കലൂർ എ.സി.എസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പി.ഐ. തമ്പി പഠനോപകരണ വിതരണം നടത്തും.