school
മുളവൂർ സർക്കാർസ്ക്കൂളിന് പാചകപ്പുരയിലേക്ക് അനുവദിച്ച ഗ്രഹോപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കിയിൽ നിന്ന് ഹെഡ്മിസ്ട്സ് എം.എച്ച്. സുബൈദ ഏറ്റുവാങ്ങുന്നു.

മൂവാറ്റുപുഴ: പായിപ്ര ഗ്രാമ പഞ്ചായത്ത് ആറാം വാർഡിലെ മുളവൂർ സർക്കാർ സ്കൂളിന്റെ ഭൗതി​ക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി പറഞ്ഞു. സ്കൂളിലെ പാചകപുരയിലേക്ക് പഞ്ചായത്തിൽ നിന്ന് അനുവദിച്ച സാധനങ്ങൾ സ്കൂളിന് കൈമാറുകയായി​രുന്നു അദ്ദേഹം. തകർച്ചയിലായിരുന്ന സർക്കാർ സ്കൂളുകൾ മികച്ച നിലവാരത്തിലേക്ക് ഉയരുകയാണ്. ഇതിന്റെ ഭാഗമായി മുളവൂർ സർക്കാർ സ്കൂളിനെയും മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പ‌ഞ്ചായത്തിൽനിന്ന് അനുവദിച്ച് 8.5 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ക്ലാസ് മുറികളുടെ നിർമ്മാണം പൂർത്തിയായിവരുന്നു. സ്കൂൾ ഹൈടെക് ആക്കുന്നതിന് 3.5 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുവദിച്ച 30ലക്ഷം രൂപയും പഞ്ചായത്തിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപയും അടക്കം 40ലക്ഷം രൂപയുടെ പുതിയ മന്ദിരത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കും. ഇതിന് പുറമെ പഞ്ചായത്ത് ഫണ്ടും മറ്റ് ഇതര ഏജൻസികളുടെ ഫണ്ടും കണ്ടെത്തും. പി.ടി.എ പ്രസിഡന്റ് പി.പി.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിട്രസ് എം.എച്ച്. സുബൈദ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമൈതീൻ, സ്റ്റാന്റിംഗ് കമ്മി​റ്റി ചെയർമാൻമാരായ എം.സി. വിനിയൻ, സാജിത മുഹമ്മദാലി, മെമ്പർമാരായ ബെസി എൽദോ, ഇ.എം. ഷാജി, പി.എം. അസീസ്, എം.എസ്. അലി, പി.ടി.എ വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ മൗലവി എന്നിവർ സംസാരിച്ചു.