kalam
പ്രഗതി അക്കാഡമിയിൽ മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൽ കലാമിന്റെ ഏഴാമത് സ്‌മൃതിദിനം ആചരിച്ചപ്പോൾ

പെരുമ്പാവൂർ: പ്രഗതി അക്കാഡമിയിൽ മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുൽ കലാമിന്റെ ഏഴാമത് സ്‌മൃതിദിനം ആചരിച്ചു. ദീപം തെളിയിച്ച് പ്രഗതി അക്കാഡമി മാനേജിംഗ് ഡയറക്ടർ ഡോ. ഇന്ദിര രാജൻ പുഷ്പാർച്ചന നടത്തി.

ഡോ. കലാം പ്രഗതി അക്കാഡമി സന്ദർശിച്ചപ്പോൾ നട്ട ഇലഞ്ഞിച്ചുവട്ടിൽ പ്രകൃതിയെയും മണ്ണിനെയും മനുഷ്യരെയും സ്‌നേഹിക്കുന്നവരായി വളരുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുത്തു. സ്‌കൂൾ പ്രിൻസിപ്പൽ സുചിത്ര ഷൈജിന്ത് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ ആത്മകഥയായ അഗ്‌നിച്ചിറകുകളിലെ ഭാഗങ്ങൾ കോർത്തിണക്കി വിദ്യാർത്ഥികൾ 'അഗ്‌നിച്ചിറകുകൾ' നൃത്ത,സംഗീത, നാടകം അവതരിപ്പിച്ചു.