കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് കൃഷിഭവനും കെമിസ്റ്റ് കോളേജ് ഒഫ് ഫാർമസ്യൂട്ടിക്കൽ സയൻസ് ആൻഡ് റിസർച്ച് വരിക്കോലിയും സംയുക്തമായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത്പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മഞ്ചു വിജയധരൻ, കൃഷിഓഫീസർ മനോജ് ജോസഫ്, കെമിസ്റ്റ് ആൻറ് ഡ്രഗിസ്റ്റ് അസോസിയേഷൻ പ്രസിഡന്റ് എ.എൻ. മോഹൻ, എ.കെ.സി.ഡി.എ ജനറൽ സെക്രട്ടറി ജയരാജ്, ട്രഷറർ അൻവർ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ. വിജയരാഘവൻ, വൈസ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജോൺ തോമസ്, മാനേജർ എം.എം.കുര്യാക്കോസ്, കൊ ഓർഡിനേറ്റർ പ്രൊഫ. ടെൽനി തോമസ് തുടങ്ങിയവർ സംസാരിച്ചു.