valakam
ബിനോ കെ. ചെറിയാൻ

മൂവാറ്റുപുഴ: വാളകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി ബിനോ കെ. ചെറിയാനെ തിരഞ്ഞെടുത്തു. കോൺഗ്രസ് പാർട്ടിയുടെ ധാരണ പ്രകാരം ഒന്നര വർഷം പൂർത്തിയാക്കിയ പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ കഴിഞ്ഞ മാസം രാജി വച്ചിരുന്നു.14 അംഗ പഞ്ചായത്തിൽ യു .ഡി. എഫ് സ്ഥാനാർത്ഥി ബിനോ കെ ചെറിയാന് 7 വോട്ടും എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി. മത്തായിക്ക് 6 വോട്ടും ലഭിച്ചു. ബി.ജെ.പി മെമ്പർ വോട്ടിംഗിൽ നിന്നും വിട്ടു നിന്നു. പി.ഡബ്ലു.ഡി അസി. എക്സി. എജിനീയർ സൂസൻ എസ്. തോമസ് വരണാധികാരിയായിരുന്നു.