കളമശേരി: ഏലൂർ നഗരസഭയില വിവിധ വാർഡുകളിൽ 30, 31 തിയതികളിൽ ഒച്ച് നശീകരണ യജ്ഞം നടത്തും. ജനപ്രതിനിധികൾ, നഗരസഭാ ആരോഗ്യ വിഭാഗം, ആശാ വർക്കർമാർ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർക്കായുള്ള ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. വാർഡുതല യോഗങ്ങൾ ചേർന്നും ജനകീയ പ്രചാരണം സംഘടിപ്പിച്ചുമാണ് കാമ്പയിൻ നടത്തുന്നതെന്ന് ചെയർമാൻ എ.ഡി.സുജിൽ പറഞ്ഞു.