ഫോർട്ടുകൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ 'ഹർഘർ തിരംഗ' (എല്ലാ ഭവനങ്ങളിലും ദേശീയ പതാക) പ്രചാരണവുമായി കൊച്ചി കോസ്റ്റ്ഗാർഡ് സൈക്കിൾ റാലി നടത്തി.കോസ്റ്റ്ഗാർഡ് എൻക്ലേവിൽ നിന്ന് ആരംഭിച്ച റാലി വിവിധ കേന്ദ്രങ്ങളിൽ 'അമൃത് മ ഹോത്സവം, തിരംഗ പ്രചാരണ സന്ദേശങ്ങൾ നല്കി. സേനയിലെ 40ഓളം ഓഫീസർമാരടക്കം 100ഓളം പേർ പങ്കെടുത്തു.കമാൻഡർ കിൻലേ ബൂട്ടിയ,കമാൻഡർ വി.എസ്.റാവു, കമാൻഡർ എറത്തൂരി എന്നിവർ നേതൃത്വo നല്കി.