കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സംസ്‌കൃത ശാക്തീകരണ പഠന വിഭാഗം 50 മാതൃകാ സ്‌കൂളുകളിൽ മൂന്ന് വർഷത്തേയ്ക്ക് നടപ്പിലാക്കുന്ന സംസ്‌കൃത മാതൃകാ വിദ്യാലയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് കാലടി മുഖ്യ കാമ്പസിലെ ഓപ്പൺ എയർ സ്റ്റേഡിയത്തിൽ നടക്കും. മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണൻ അദ്ധ്യക്ഷത വഹിക്കും. പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാർ ഡോ. എം.ബി. ഗോപാലകൃഷ്ണൻ, തുടങ്ങിയവർ സംസാരിക്കും.