കോതമംഗലം: കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ് ഈ വർഷം നടപ്പാക്കുന്ന പഠനോപകരണ വിതരണം, മെഡിക്കൽ ക്യാമ്പുകൾ, ഭക്ഷണ വിതരണം, ശുചീകരണ പ്രവർത്തനങ്ങൾ, സൗജന്യ ചികിത്സാ സഹായം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനം ക്ലബ് പ്രസിഡൻ്റ് ജോർജ് എടപ്പാറ നിർവ്വഹിച്ചു. തലക്കോട് ഗവൺമെൻ്റ് അപ്പർ പ്രൈമറി സ്കൂളിൽ സ്കൂൾ ബാഗുകൾ ഹെഡ്മാസ്റ്റർ സതീഷ് ബാബുവിന് നൽകി സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അഡ്വ: ജി രാജു, ബിനോയി തോമസ്, പി.വി എൽദോ, സജിത്ത് എം, സജീവ് കെ ജി ,സിനി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.