കൊച്ചി: ശ്രീനാരായണ ഗുരുവിന്റെ 'ആത്മോപദേശക ശതകം' ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല പുന:പ്രസിദ്ധീകരിക്കുമെന്ന് വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണൻ അറിയിച്ചു. ഇതിനായി കേന്ദ്ര സംസ്‌കൃത സർവകലാശാല 25 ലക്ഷം രൂപ അനുവദിച്ചു. സംസ്‌കൃത പ്രചാരണ പദ്ധതിയുടെ ഇടുക്കി ജില്ല കോഓർഡിനേറ്ററും സംസ്‌കൃതം വേദാന്തവിഭാഗം പ്രൊഫസറുമായ ഡോ. കെ. ഷീബ സമർപ്പിച്ച പദ്ധതി പ്രകാരമാണ് പ്രസിദ്ധീകരണം.