മുളന്തുരുത്തി സെക്ഷൻ പരിധിയിൽ എഫ്.സി.ഐ കമ്പനി മുതൽ വെട്ടിക്കൽ ടവർവരെയുള്ള ഭാഗങ്ങളിൽ പുതിയതായി വലിച്ചിരിക്കുന്ന വൈദ്യുതി ലൈനിൽ ഇന്ന് രാവിലെ 9 മുതൽ വൈദ്യുതി പ്രവഹിക്കും. പൊതുജനങ്ങൾക്ക് ഈ ലൈനുമായി സമ്പർക്കം പാടില്ലെന്ന് മുളന്തുരുത്തി സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.