കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസിന്റെയും കാലടി എസ്.എൻ.ഡി.പി പബ്ലിക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ബുധസംഗമ പ്രഭാഷണ പരമ്പരയിൽ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി മുഖ്യപ്രഭാഷണം നടത്തും. തേരിഗാഥ:പാലിയിൽ നിന്ന് മലയാളത്തിലേയ്ക്ക് എന്നതാണ് പ്രഭാഷണ വിഷയം. സെന്റർ കോ-ഓർഡിനേറ്റർ ഡോ. അജയ് എസ്. ശേഖർ അദ്ധ്യക്ഷത വഹിക്കും.